സ്പീക്കര്‍ വക്കം സോണിയയെ കണ്ടേയ്ക്കും
ദില്ലി: സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ഡിസംബര്‍ 18 വ്യാഴാഴ്ച കണ്ടേയ്ക്കും.
വക്കം ദില്ലിയില്‍ എത്തിയിട്ടുണ്ട്. ഈയിടെ നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ച് സംസാരിയ്ക്കാനായി കോണ്‍ഗ്രസ് നേതൃത്ത്വം അദ്ദേഹത്തെ ദില്ലിയിലേയ്ക്ക് വിളിപ്പിച്ചതായാണ് കരുതുന്നത്. എന്നാല്‍ ഇത് വക്കം അംഗീകരിയ്ക്കുന്നില്ല. ഹിന്ദു ദിനപത്രത്തിനെതിരെയുള്ള പ്രിവിലേജ് പ്രശ്നത്തെക്കുറിച്ച് തന്റെ അഭിപ്രായം ലോക് സഭാ സ്പീക്കറെ അറിയിയ്ക്കാനായാണ് താന്‍ ദില്ലിയില്‍ വന്നതെന്നാണ് അദ്ദേഹം പറയുന്നത്.
ഈയിടെ ഐ വിഭാഗം നേതാക്കള്‍ സോണിയയെ കണ്ടപ്പോള്‍ സ്പീക്കറുടെ ഐ വിഭാഗ വിരുദ്ധ നീക്കങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ദീപാവലി ദിവസത്തിലും വക്കം ദില്ലിയിലെത്തിയിരുന്നു.












Click it and Unblock the Notifications