Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീര്‍ഘകാല ആവശ്യങ്ങള്‍ ഉപേക്ഷിയ്ക്കാം: ജന. മുഷാറഫ്

റാവല്‍പിണ്ഡി: കശ്മീര്‍ പ്രശ്നം പ്രധാനമന്ത്രി വാജ് പേയിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേശ് മുഷാറഫ് വ്യക്തമാക്കി.

ഇതിനായി ഇതുവരെ ഉന്നയിച്ചിരുന്ന അവകാശവാദങ്ങളില്‍ ചില നീക്ക് പോക്ക് നടത്താനും മുഷാറഫ് തയ്യാറായിരിയ്ക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷമായി പാകിസ്താന്‍ ഉന്നയിയ്ക്കുന്ന ആവശ്യമാണ് കശ്മീരില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്നത്. എന്നാല്‍ അത് ഉപേക്ഷിയ്ക്കാന്‍ തയ്യാറാണെന്നാണ് മുഷാറഫ് ഇപ്പോള്‍ പറയുന്നത്. പാകിസ്താനില്‍ ചേരുന്നതാണോ ജനങ്ങള്‍ക്ക് ഇഷ്ടമെന്ന വിഷയത്തില്‍ ജനകീയ അഭിപ്രായം തേടണമെന്നായിരുന്നു പാകിസ്താന്റെ ഇതുവരെയുള്ള ആവശ്യം.

കശ്മീര്‍ പ്രശ്നം അവസാനിപ്പിയ്ക്കണമെന്ന ഉള്‍കടമായ ആഗ്രഹത്താലാണ് ഇത്തരത്തിലുനില്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും മുഷാറഫ് 2003 ഡിസംബര്‍ 17 ബുധനാഴ്ച അഭിപ്രായപ്പെട്ടു. 2004 ജനവരിയില്‍ ഇസ്ലാമാബാദില്‍ വച്ച് സാര്‍ക്ക് രാഷ്ട്രങ്ങളുടെ സമ്മേളനം നടക്കുന്നുണ്ട്. അപ്പോള്‍ അവിടെയെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയുമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുകയാണ് മുഷറഫിന്റെ ലക്ഷ്യം.

ഇതുവരെയും ഐക്യരാഷ്ട്രസഭാ സെക്യൂറിട്ടി കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. എന്നാല്‍ സമാധാനം നടപ്പാക്കാനായി അത് മാറ്റിവയ്ക്കുകയാണ്. പ്രശ്നം പരിഹരിയ്ക്കണമെങ്കില്‍ ഇരു പക്ഷവും വിട്ടുവീഴ്ചകള്‍ക് തയ്യാറാവേണ്ടി വരും. എങ്കില്‍ ഇരുവര്‍ക്കും യോജിപ്പുള്ള ഒരിടത്ത് കാര്യങ്ങള്‍ എത്തിയ്ക്കാനാവും. ജനറല്‍ മുഷറഫ് പറഞ്ഞു.

ചര്‍ച്ചയ്ക്ക് കളമൊരുക്കാനായി പാതി ദൂരം ഇങ്ങോട്ട് വരുകയാണ് തങ്ങളെന്നാണ് പാകിസ്താന്റെ നിലപാട്. ബാക്കി പാതി ദൂരം വരാന്‍ ഇന്ത്യയും തയ്യാറാവണമെന്ന നിര്‍ദ്ദേശവും ജനറല്‍ മുഷാറഫ് മുന്നോട്ട് വച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+