റിലയന്‍സില്‍ ഇനി റോമിംഗ് നിയമ വിധേയം, സൗജന്യം
മുംബൈ: റിലയന്‍സ് ഇന്ത്യാ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ അഘിലേന്ത്യാ റോമിഗ് നിയമവിധേയവും സൗജന്യവുമാണെന്ന് പ്രഖ്യാപനം റിലയന്‍സ് ഇന്‍ഫോ കോം കമ്പനി പുറപ്പെടുവിച്ചു.
റോമിംഗ് സമയത്തും ഇനിമുതല്‍ നമ്പറില്‍ മാറ്റമുണ്ടാവില്ല. നേരത്തേ അംഗീകരിച്ച നിരക്ക് മാത്രമേ റോമിംഗ് സമയത്തും നല്‍കേണ്ടതുള്ളു. ഉപയോക്താവ് എവിടെയായാലും ഒരേ നിരക്ക് മാത്രം നല്‍കിയാല്‍ മതി എന്നര്‍ത്ഥം. എന്നാല്‍ റോമിംഗ് സമയത്ത് ഫോണ്‍ സേവനം സ്വീകരിച്ച നഗരത്തില്‍ നിന്ന് കിട്ടുന്ന കാളുകള്‍ക്ക് റിം ഫോണില്‍ നിന്ന് സി ഡി എം എ ഫോണിലേയ്ക്കുള്ള ദീര്‍ഘ ദൂര നിരക്കാണ് നല്‍കേണ്ടത്.
റോമിംഗ് സമയത്തും എസ് എം എസും വോയിസ് മെയില്‍ സേവനവും ഉപയോഗിയ്ക്കാന്‍ സേവന നഗരത്തിലെ നിരക്കുകള്‍ മാത്രം നല്‍കിയാല്‍ മതി.
ഇന്ത്യയിലെ 1100 നഗരങ്ങളില്‍ ഇപ്പോള്‍ റിം ഫോണിന് റോമിംഗ് സൗകര്യം ഉണ്ട്.












Click it and Unblock the Notifications