ചന്ദ്രികാസോപ്പ് വിപ്രോ സ്വന്തമാക്കി
ബാംഗ്ലൂര്‍: കേരളത്തിലെ ചന്ദ്രികാസോപ്പിന്റെ ബ്രാന്‍ഡ് നാമം വിപ്രോ വാങ്ങി. ചന്ദ്രികാസോപ്പിന്റെ വിപണനവും വിപ്രോ ഏറ്റെടുത്തു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും സാര്‍ക്ക് രാജ്യങ്ങളിലും ചന്ദ്രികാസോപ്പ് വിപണിയില്‍ എത്തിയ്ക്കുക വിപ്രോ ആയിരിക്കും.
ദക്ഷിണേന്ത്യയില്‍ മെഡിമിക്സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള ആയുര്‍വേദ സോപ്പാണ് ചന്ദ്രിക. സോപ്പിന്റെ ഉല്പാദനത്തിന്റെ അവകാശം ചന്ദ്രികയുടെ ഉടമസ്ഥരായ എസ്വി പ്രൊഡക്ട്സിനു തന്നെയായിരിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതിയും വിപണനവും ചന്ദ്രിക വിട്ടുകൊടുത്തിട്ടില്ല.
വ്യക്തിഗത ഉപഭോക്തൃ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചന്ദ്രിക എന്ന ബ്രാന്റ് സ്വന്തമാക്കിയതെന്ന് വിപ്രോയുടെ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിംഗ് ഡിവിഷന്‍ പ്രസിഡന്റ് വിനീത് അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ എത്ര തുകയ്ക്കാണ് ബ്രാന്റ്നാമം വിപ്രോയ്ക്ക് വിറ്റതെന്ന കാര്യം ചന്ദ്രികയുടെ ഉടമസ്ഥരായ എസ്വി പ്രോഡക്ട്സ് വെളിപ്പെടുത്തിയിട്ടില്ല. 2002-2003ല്‍ 28 കോടിയായിരുന്നു ചന്ദ്രികാസോപ്പില്‍ നിന്നുമുള്ള ഇന്ത്യയ്ക്കകത്തെ വരുമാനം. കയറ്റുമതിയിലൂടെ നാല് കോടിയുടെ വരുമാനവും ഉണ്ടായി.
എസ്വി പ്രോഡക്ട്സിന്റെ മറ്റൊരു ഉല്പന്നമായ സിദ്ധ ഷാമ്പൂവിലും വിപ്രോ കണ്ണുനട്ടിട്ടുണ്ട്.












Click it and Unblock the Notifications