ഹൈക്കമാന്റ്-ഘടകക്ഷിനേതാക്കള്‍ ചര്‍ച്ച ഇന്ന്
ദില്ലി: കോണ്‍ഗ്രസ് ഹൈക്കമാന്റ് ഘടകക്ഷി നേതാക്കളുമായി കേരളത്തിലെ പ്രശ്നങ്ങള്‍ ഡിസംബര്‍ 19 വെള്ളിയാഴ്ച ചര്‍ച്ച ചെയ്യും. ഇതിനായി റവന്യൂമന്ത്രി കെ.എം. മാണിയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ദില്ലിയിലെത്തി.
മാണി ഡിസംബര്‍ 18 വ്യാഴാഴ്ച തന്നെ ദില്ലിയില്‍ എത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ചയാണ് എത്തിയത്.
മാണിയും കുഞ്ഞാലിക്കുട്ടിയും വെള്ളിയാഴ്ച എഐസിസി വക്താവ് പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. അഹമ്മദ് പട്ടേലും ചര്‍ച്ചകളില്‍ പങ്കെടുക്കും. യുഡിഎഫിനകത്തെ ഏറ്റവും വലിയ ഘടകകക്ഷികളുടെ നേതാക്കള്‍ എന്ന നിലയ്ക്കാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും കെ.എം. മാണിയെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
അടുത്ത നിയമസഭാസമ്മേളനത്തിന് മുമ്പ് പ്രശ്നം പരിഹരിയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ.എം. മാണി വാര്‍ത്താലേഖകരോട് പറഞ്ഞു. സംസ്ഥാനകോണ്‍ഗ്രസിലെ പ്രശ്നങ്ങളോട് ഒരു തണുത്ത സമീപനമാണ് ഹൈക്കമാന്റ് കൈക്കൊണ്ടതെന്നും മാണി ആരോപിച്ചു.












Click it and Unblock the Notifications