Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്ന വധം: ഐജിയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മുന്ന വധക്കേസുമായി ബന്ധപ്പെട്ട് ഐജിയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമായ കെ.പി. സോമരാജന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

20,000 രൂപയുടെ സ്വന്തം ജാമ്യവും തുല്ല്യതുകയ്ക്കുള്ള രണ്ടാള്‍ജാമ്യവും നല്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം.

അതേ സമയം മുന്ന വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നല്കിയ കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. സിബിഐ എസ്പി കണ്ണപ്പന്‍ നല്കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഈ നടപടി.

ഐജി സോമരാജനെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സിബിഐ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. പക്ഷെ അദ്ദേഹം വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. രണ്ടാം പ്രതി സുധീര്‍ ജാമ്യം കിട്ടി പുറത്തുവന്നയുടന്‍ സോമരാജന്‍ കേസന്വേഷണം സിബിഐയുടെ മറ്റൊരു യൂണിറ്റിന് കൈമാറണമെന്ന് ആവശ്യപ്പെട്ടത് സോമരാജന് കേസുമായുള്ള ബന്ധമാണ് തെളിയിക്കുന്നതെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു.

92 ഏപ്രിലിലാണ് മുന്നയുടെ ജഡം കണ്ടെത്തിയത്. ഉത്തരമേഖല ഡിഐജിയായിരുന്ന സോമരാജന്‍ സ്ഥലം സന്ദര്‍ശിച്ചത് എസ്, ഡിവൈഎസ്പി, സിഐ എന്നിവരോടൊപ്പമാണെന്ന് സോമരാജന്റെ അഭിഭാഷകന്‍ വാദിച്ചു. സോമരാജന്റെ നിര്‍ദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും സോമരാജന്റെ അഭിഭാഷകന്‍ വാദിച്ചു.

വാദം കേട്ട ശേഷം സോമരാജന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+