വാര്‍ഷികപദ്ധതിയുടെ വലിപ്പംകൂട്ടും: മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത വാര്‍ഷിക പദ്ധതിയുടെ വലിപ്പം കൂട്ടുമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍.
ഡിസംബര്‍ 19 വെള്ളിയാഴ്ച മെഡിയ്ക്കല്‍ കോളെജില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത സംസ്ഥാനബജറ്റ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനബജറ്റായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
വില്പനനികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തിയതിനാല്‍ സര്‍ക്കാരിന്റെ ഖജനാവ് മെച്ചപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 20 ശനിയാഴ്ച കേരളം സന്ദര്‍ശിക്കുന്ന ധനകാര്യകമ്മീഷന് മുന്നില്‍ വിശദമായി കേരളത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications