തൃശൂരില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍
തൃശൂര്‍: തൃശൂരില്‍ ഹര്‍ത്താല്‍ നടക്കുകയാണ്. ബി ജെ പി യാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമാണ്. കടകള്‍ ഒന്നും തന്നെ തുറന്നിട്ടില്ല. വാഹനങ്ങളും വളരെ കുറച്ച് മാത്രമേ റോഡിലുള്ളു. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലുള്ളത്.
നഗരത്തിന് പുറത്തും സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടുന്നില്ല. എന്നാല്‍ നഗരത്തിലേതിനെക്കാള്‍ കൂടുതല്‍ വാഹനങ്ങല്‍ ഈ പ്രദേശങ്ങളില്‍ ഓടുന്നുണ്ട്. കടകളും തുറന്നിട്ടില്ല.
ബി.ജെ.പി. ജില്ലാ സെക്രട്ടറി അഡ്വ. രവികുമാര്‍ ഉപ്പത്തിനെ പോലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് ഡിസംബര്‍ 19 വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.എസ്. ശ്രീരാമന്‍ ആഹ്വാനംചെയ്തത്. രാവിലെ ആറു മുതല്‍ വൈകുരേം ആറുവരെയാണ് ഹര്‍ത്താല്‍.
കേരളവര്‍മ കോളെജില്‍ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ തല്ല് കേസില്‍ പിടിയിലായ രണ്ട് എ.ബി.വി.പി. പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റേഷന്‍ ഉപരോധിച്ചവരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ബലപ്രയോഗത്തിനിടെ രവികുമാര്‍ ഉപ്പത്തിന് പരിക്കേറ്റെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. എന്നാല്‍ ആരേയും മര്‍ദിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications