Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസിനോ ഇനി സിജിഎച്ച് എര്‍ത്ത്

കൊച്ചി: കാസിനോ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഇനി സിജിഎച്ച് എര്‍ത്ത് എന്ന പേരില്‍ അറിയപ്പെടും. ഹോട്ടലിന്റെ പുതിയ പേരിടല്‍ കര്‍മ്മവും ലോഗോ പ്രകാശനവും കാസിനോ ഗ്രൂപ്പ് ചെയര്‍മാന്‍ ഡൊമിനിക്ക് ജോസഫ് നിര്‍വഹിച്ചു.

Jose Dominicഹോട്ടലിലെ സന്ദര്‍ശകര്‍ക്ക് പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിന്റെ അസുലഭാനുഭവം നല്കുന്നതിന്റെ ഭാഗമായാണ് സിജിഎസ് എല്‍ത്ത് എന്ന പുതിയ പേര് സ്വീകരിച്ചതെന്നും മാനേജിംഗ് ഡയറക്ടര്‍ ജോസ് ഡൊമിനിക്ക് പറഞ്ഞു. തേക്കടിയിലെ സ്പൈസ് വില്ലേജ്, കുമരകത്തെ കോക്കനട്ട് ലഗൂണ്‍, മാരാരിക്കുളത്തെ മാരാരി ബീച്ച്, സ്പൈസ് കോസ്റ് ക്രൂയിസ് വേമ്പനാട്, ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ട് യാര്‍ഡ്, ലക്ഷദ്വീപിലെ ബാംഗ്രാം ഐലന്റ് റിസോര്‍ട്ട് എന്നിവ ഇനി സിജിഎച്ച് എര്‍ത്ത് എന്ന പേരില്‍ അറിയപ്പെടും. കൊച്ചിയിലെ കാസിനോ ഹോട്ടലിന്റെ പേരും സിജിഎച്ച് എര്‍ത്ത് എന്നായിരിക്കും.

2004 ഏപ്രിലോടെ കൊല്ലങ്കോട് കളരി കോവിലകവുമായി ചേര്‍ന്ന് ആയുര്‍വേദ ചികിത്സകള്‍ അതിന്റെ പരമ്പരാഗത രീതിയില്‍ സന്ദര്‍ശകരിലെത്തിക്കാന്‍ പരിപാടിയുണ്ടെന്നും ജോസ് ഡൊമിനിക്ക് പറഞ്ഞു.

ചടങ്ങില്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, വേണുഗോപാല്‍ സി. ഗോവിന്ദ്, തോമസ് ഡൊമിനിക്ക്, ജോര്‍ജ്ജ് ഡൊമിനിക്ക് എന്നിവരും പങ്കെടുത്തു.

പരമ്പരാഗത കൃഷിയിലും ഫലഭൂയിഷ്ടമായ മണ്ണിലും മികച്ച കാലാവസ്ഥയിലുമാണ് ഇന്ത്യയുടെ ഭാവി കിടക്കുന്നതെന്ന് ജോസ് ഡൊമിനിക് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+