ഡിഎംകെ തീരുമാനം ബാധിക്കില്ല: ബിജെപി
ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാനുള്ള ഡിഎംകെയുടെ തീരുമാനം കേന്ദ്രസര്‍ക്കാരിനെയോ ഭരണസഖ്യത്തെയോ ബാധിക്കില്ലെന്ന് ബിജെപി വക്താവും ജനറല്‍ സെക്രട്ടറിയുമായ മുക്തര്‍ അബാസ് നഖ്വി പറഞ്ഞു.
ഈ തീരുമാനം ബിജെപിയും ഡിഎംകെയും തമ്മിലുള്ള ബന്ധത്തെയും ബാധിക്കില്ല. ഡിസംബര്‍ 20 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരെ പിന്‍വലിച്ച് പ്രശ്നാധിഷ്ഠിത പിന്തുണ തുടരാനുള്ള ഡിഎംകെയുടെ തീരുമാനത്തില്‍ വൈരുധ്യമില്ല. നേരത്തെ തന്നെ ഡിഎംകെ ഇത്തരമൊരു നിലപാടാണ് സ്വീകരിക്കുന്നത്- നഖ്വി പറഞ്ഞു.












Click it and Unblock the Notifications