ദലേര്‍ മെഹ്ന്തിയെ കോടതിയില്‍ ഹാജരാക്കും
ദില്ലി: കഴിഞ്ഞ ദിവസം പൊലീസ് അറസ്റ് ചെയ്ത ഹിന്ദി പോപ്പ് ഗായകന്‍ ദലേര്‍ മെഹ്ന്തിയെ ഡിസംബര്‍ 20 ശനിയാഴ്ച ദില്ലി കോടതിയില്‍ ഹാജരാക്കും.
സംഗീതപരിപാടിയുടെ മറവില്‍ അനധികൃതമായി പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് പൊലീസ് ദലേര്‍ മെഹ്ന്തിയെ അന്വേഷിച്ചുവരികയായിരുന്നു. ആരോപണം വന്നതിന് ശേഷം ദലേര്‍ മെഹ്ന്തി ഒളിവിലായിരുന്നു. ദലേര്‍ മെഹ്ന്തി പല കോടതികളിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയെങ്കിലും അവയെല്ലാം തള്ളി.
ഏറ്റവുമൊടുവില്‍ ഡിസംബര്‍ 19 വെള്ളിയാഴ്ച അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ കേസിന്റെ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ജനവരി 16ലേക്ക് നീട്ടിവച്ചു. അതിനിടയിലാണ് ദില്ലി പൊലീസ് നാടകീയമായി ദലേര്‍ മെഹന്തിയെ അറസ്റ് ചെയ്തത്.












Click it and Unblock the Notifications