മെഹ്ന്തിയെ റിമാന്റ് ചെയ്തു
ദില്ലി: പോപ് ഗായകന്‍ ദെലര്‍ മെഹ്ന്തിയെ ഒരു ദിവസത്തേക്ക് ദില്ലി ഹൈക്കോടതി റിമാന്റ് ചെയ്തു.
പാട്യാല കോടതിയില്‍ ഹാജരാക്കുന്നതിനായാണ് മെഹ്ന്തിയെ പഞ്ചാബ് പൊലീസിന് കോടതി റിമാന്റില്‍ വിട്ടുകൊടുത്തത്. കനത്ത സുരക്ഷാ സന്നാഹത്തിനിടയിലാണ് മെഹ്ന്തിയെ ഡിസംബര്‍ 20 ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയത്. മെഹ്ന്തിയെ കസ്റഡിയില്‍ വിട്ടുകിട്ടാനുള്ള ദില്ലി പൊലീസിന്റെ അപേക്ഷ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് റീന സിംഗ് നാഗ് അനുവദിച്ചു.
മെഹ്ന്തിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ വച്ചായിരുന്നു വിചാരണ. മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഞായറാഴ്ച മെഹ്ന്തിയെ പട്യാല കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications