കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്കീരന്‍ ഗോപാലിനെ മോചിപ്പിച്ചു

  • By Staff
Google Oneindia Malayalam News

ചെന്നൈ: പോട്ടാ പ്രകാരം ജയിലിലായിരുന്ന നക്കീരന്‍ ആര്‍.ആര്‍. ഗോപാലിനെ ഡിസംബര്‍ 20 ശനിയാഴ്ച മോചിപ്പിച്ചു. സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ എട്ട് മാസമായി ഗോപാല്‍ തടവിലായിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഡിസംബര്‍ 19 വെള്ളിയാഴ്ച ഗോപാലിനെ ജാമ്യത്തില്‍ വിടാന്‍ ഉത്തരവിട്ടിരുന്നു. ഗോപാലിന്റെ സഹോദരന്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്.

തനിക്ക് ജാമ്യം ലഭിച്ചത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുള്ള ആദ്യഅടിയാണെന്ന് ഗോപാല്‍ പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തുവന്ന ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഗോപാല്‍.

ഈ വിജയം നക്കീരന്റെ ആദ്യ ചുവടുവയ്പാണ്. സര്‍ക്കാര്‍ എത്ര കേസ് വേണമെങ്കിലും എടുത്തോട്ടെ. ഞങ്ങള്‍ വിജയിക്കും. - ഗോപാല്‍ പറഞ്ഞു. ആയുധം കൈവശം വച്ചുവെന്ന കുറ്റത്തിനും പൊലീസിന് വിവരം നല്കുന്ന ഒരാളെ വീരപ്പന്‍ കൊലപ്പെടുത്തിയ കേസിലും ആണ് നക്കീരനെ അറസ്റ് ചെയ്തിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X