ഡി എം കെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഒഴിയുന്നു
ചെന്നൈ: വാജ്പേയി മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിയ്ക്കാന്‍ ഡി എം കെ തീരുമാനിച്ചു. ചെന്നൈയില്‍ ഡിസംബര്‍ 20 ശനിയാഴ്ച നടന്ന പാര്‍ട്ടിയുടെ ഉന്നത തല യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്. എന്നാല്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ തുടരുമെന്ന് കരുണാനിധി വ്യക്തമാക്കി.
ദേശീയ ജനാധിപത്യ മുന്നണിയില്‍ ഇനിമുതല്‍ ഡി എം കെ കക്ഷി അല്ലെന്നും കരുണാനിധി വ്യക്തമാക്കി. ഈ തീരുമാനം പുനപരിശോധിയ്ക്കുന്ന പ്രശ്നമില്ല. യോഗത്തിന് ശേഷം കരുണാനിധി പറഞ്ഞു.
താനും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി എ. രാജയും രാജി വയ്ക്കുകയാണെന്ന് കേന്ദ്ര പരിസ്തിതി വകുപ്പ് മന്ത്രി ടി ആര്‍ ബാലു യോഗത്തിന് ശേഷം പറഞ്ഞു. രാജികത്ത് ശനിയാഴ്ച വൈകീട്ടോ ഞായറാഴ്ച രാവിലെയോ നല്‍കും.
പോട്ട പ്രശ്നത്തില്‍ ബി ജെ പിയുമായി ഡി എം കെ യ്ക്ക് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതാണ് ഈ തീരുമാനത്തിന് കാരണം.












Click it and Unblock the Notifications