കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക് തീവണ്ടി ജനവരി 15ന്

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മില്‍ നിര്‍ത്തിവെച്ചിരുന്ന തീവണ്ടിഗതാഗതം 2004 ജനവരി പതിനഞ്ചിന് പുനരാരംഭിക്കാന്‍ തീരുമാനമായി. സംജോഥ എക്സ്പ്രസ് എന്നാണ് ഇതിന്റെ പേര്.

ഇരു രാജ്യങ്ങളുടെയും റെയില്‍വെ വിഭാഗം പ്രതിനിധികള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് 2002 ജനവരി ഒന്നുമുതല്‍ ഈ തീവണ്ടി നിറുത്തി വച്ചിരിയ്ക്കുകയായിരുന്നു. ഇതോടൊപ്പം ചരക്ക് ഗതാഗതവും പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്.

റെയില്‍ ഗതാഗതബന്ധം സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും 2001ല്‍ ഒപ്പുവെച്ച കരാറിന്റെ കാലവധി 2004 ജനവരി 20ന് അവസാനിക്കും. ഈ കരാര്‍ 2007 ജനവരി 20വരെ നീട്ടാനും യോഗം തീരുമാനിച്ചതായി ചര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ പാകിസ്താന്‍ റെയില്‍വെയ്സ് അഡീഷണല്‍ ജനറല്‍മാനേജര്‍ മുഹമ്മദ് ഇഖ്ബാല്‍ ഖത്രി.

ഇന്ത്യന്‍ റെയില്‍വെ അഡീഷണല്‍ മെമ്പര്‍ (ട്രാഫിക്) എസ്.ബി. ഘോഷ് ദസ്ത്ദര്‍ എന്നിവര്‍ ഡിസംബര്‍ 19 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീവണ്ടി സര്‍വീസിന്റെ ബാക്കി സാങ്കേതിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പാകിസ്താനില്‍ ഇരുരാജ്യങ്ങളും വീണ്ടും യോഗം ചേരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X