Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള : സമിതി പഠനം നടത്താന്‍ ഉത്തരവ്

കൊച്ചി: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയ്ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കോഴിക്കോട്ടെ ജലവിഭവ വികസന മാനേജ്മെന്റ് കേന്ദ്രത്തെ വിദഗ്ധ സമിതിയുടെ കണ്‍വീനറും കോ-ഓര്‍ഡിനേറ്ററുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിയോഗിച്ചു. ജനവരി ആറിനകം റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം.

ഫാക്ടറി ഭൂഗര്‍ഭജലമെടുക്കുന്നത് ഒരു മാസത്തിനുള്ളില്‍ നിര്‍ത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കൊക്ക കോള നല്‍കിയ ഹര്‍ജിയിന്മേല്‍ ജസ്റിസുമാരായ സിറിയക് ജോസഫ്, കെ. പത്മനാഭന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

വിദഗ്ധ സമിതിയിലേക്ക് ഭൂഗര്‍ഭജല വകുപ്പിനോടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ആരോഗ്യവകുപ്പിനോടും കൊക്ക കോള കമ്പനിയോടും ഓരോ വിദഗ്ധനെ നിര്‍ദേശിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഡിസംബര്‍ 31നോ അതിന് മുമ്പായോ കണ്‍വീനറുടെ മുന്നില്‍ നോമിനേറ്റ് ചെയ്യുന്നവരുടെ പേരുകളെത്തിയിരിക്കണം. ജലവിഭവ വികസന മാനേജ്മെന്റ് കേന്ദ്രത്തില്‍ നിന്നും എത്ര പേരെ വേണമെങ്കിലും വിദഗ്ധരായി നോമിനേറ്റ് ചെയ്യാം.

കമ്പനിയ്ക്കെതിരായ ആരോപണങ്ങള്‍ പഠിക്കുന്നതിന് ഒരു സമിതി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ പെരുമാട്ടി പഞ്ചായത്തിന് നല്‍കിയ നിര്‍ദേശം ഉചിതമായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ഇടക്കാല ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയിന്മേല്‍ ജനവരി ഏഴിന് തുടര്‍വാദം കേള്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+