Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്യോഗസ്ഥന്റെ ഗള്‍ഫ്യാത്ര വിവാദമാവുന്നു

തിരുവനന്തപുരം: പരീക്ഷാഭവന്‍ സിസ്റം മാനേജര്‍ എ. കെ. മുഹമ്മദ് അസീറിന്റെ ഡിസംബര്‍ 29 മുതലുള്ള ഗള്‍ഫ് സന്ദര്‍ശനത്തെക്കുറിച്ച് വിവാദമുയരുന്നു. ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞ ഒരു ജോലി ചെയ്യുന്നതിന് വേണ്ടിയെന്ന കാരണം പറഞ്ഞാണ് മുഹമ്മദ് അസീര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതെന്നാണ് വിമര്‍ശനം.

അസീറിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ചെലവ് ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് സ്കൂളുകള്‍ ചേര്‍ന്നാണ് വഹിക്കുന്നത്. രണ്ട് ലക്ഷമാണ് ചെലവ്. എസ്എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സോഫ്റ്റവേര്‍ ഗള്‍ഫ് സ്കൂളുകളില്‍ ഇന്‍സ്റാള്‍ ചെയ്യുന്നതിന് വേണ്ടിയാണ് അസീര്‍ ഗള്‍ഫിലേക്ക് പോവുന്നത്. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ചെലവ് സ്കൂളുകള്‍ വഹിക്കുന്നതിനാല്‍ ഇതിന് പിന്നില്‍ ഉപജാപത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പാണ് അസീറിന്റെ യാത്രാചെലവ് വഹിക്കാനിരുന്നത്. എന്നാല്‍ യാത്രാചെലവ് വഹിക്കാന്‍ ഗള്‍ഫ് സ്കൂളുകള്‍ മുന്നോട്ടുവരികയായിരുന്നു.

പൂര്‍ത്തിയായി കഴിഞ്ഞ ഒരു ജോലിയുടെ പേരിലാണ് അസീര്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 16 പരീക്ഷാ കേന്ദ്രങ്ങള്ിലായി 1200ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഗള്‍ഫില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും തയ്യാറാക്കി സ്കൂള്‍ അധികൃതര്‍ക്ക് അയച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ 1200 വിദ്യാര്‍ഥികളുടെ വിശദ വിവരങ്ങള്‍ തയ്യാറാക്കുന്നതിന് 700 രൂപയില്‍ താഴെ മാത്രമാണ് ചെലവെന്ന് വിദ്യാഭ്യാസ വകുപ്പിലെ ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി.

വിദ്യാര്‍ഥികളുടെ വിശദ വിവരങ്ങള്‍തയ്യാറാക്കി കഴിഞ്ഞതിനാല്‍ അസീറിന്റെ ഗള്‍ഫ് പര്യടനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. മാത്രവുമല്ല ഈ പര്യടനം മൂലം സര്‍ക്കാരിന് രണ്ട് ലക്ഷം രൂപ ചെലവും വരും.

എന്നാല്‍ ഡിസംബര്‍ എട്ടിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അസീറിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് അനുമതി നല്‍കി. സ്കൂളുകള്‍ ചെലവ് വഹിക്കുമെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയത്.

സോഫ്റ്റ്വേര്‍ ഇന്‍സ്റാള്‍ ചെയ്യാന്‍ പോവുന്ന അസീറിന് യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കാനാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മസ്കറ്റിലെ ദര്‍സാത്തിലെ ഇന്ത്യന്‍ സ്കൂള്‍, ദോഹയിലെ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍, ദുബായിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ ഹൈസ്കൂള്‍ എന്നിവയാണ് അസീറിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ചെലവ് വഹിക്കുന്നത്.

ആവശ്യമായ യോഗ്യതയില്ലാതെയാണ് അസീര്‍ പരീക്ഷ ഭവന്‍ സിസ്റം മാനേജറായി നിയമിക്കപ്പെട്ടതെന്നും വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുമായുള്ള ബന്ധം വിനിയോഗിച്ചാണ് അസീര്‍ ഈ സ്ഥാനത്തെത്തിയതെന്നും നേരത്തെ ആരോപണമുണ്ട്.

ഗള്‍ഫില്‍ നടത്തുന്ന എസ്എസ്എല്‍സി പരീക്ഷയെപ്പറ്റിയും നേരത്തെ പരാതികളുയര്‍ന്നിട്ടുണ്ട്. ഗള്‍ഫില്‍ പരീക്ഷയെഴുതുന്ന ശരാശരി നിലവാരമുള്ള വിദ്യാര്‍ഥികള്‍ക്കും 500ല്‍ ഏറെ മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നതാണ് പ്രധാനപരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+