Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയസൂര്യയുടെ വിവാഹം ജനവരി 25ന്

Jaya Sooryaകൊച്ചി: നടന്‍ ജയസൂര്യ വിവാഹിതനാവുന്നു. 2003 ജനവരി 25ന് ആണ് വിവാഹം. ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥ മിനിയുടെയും പരതേനായ അപ്പുക്കുട്ടന്റെയും മകള്‍ സരിതയാണ് വധു.

എറണാകുളത്തെ ടിഡിഎം ഹാളിലാണ് വിവാഹം നടക്കുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജയസൂര്യയും സരിതയും വിവാഹിതരാവുന്നത്. പനമ്പിള്ളി നഗറില്‍ അടുത്ത ഫ്ലാറ്റുകളിലാണ് ജയസൂര്യയുടെയും സരിതയുടെയും കുടുംബങ്ങള്‍ താമസിക്കുന്നത്. സരിത ഒന്നാം റാങ്കോടെ ബയോടെക്നോളജി ബിരുദം നേടിയിട്ടുണ്ട്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ജയസൂര്യയ്ക്ക് ഇപ്പോള്‍ മലയാളത്തില്‍ തിരക്കേറുകയാണ്. ജയസൂര്യ നായകനാവുന്ന പുലിവാല്‍കല്യാണം ക്രിസ്തുമസിന് റിലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+