കോട്ടയത്തെ ഹര്‍ത്താല്‍ പൂര്‍ണം
കോട്ടയം: വെള്ളൂരിലെ ന്യൂസ് പ്രിന്റ് ഫാക്ടറി സ്വകാര്യമേഖലയ്ക്കു വില്ക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ കോട്ടയം ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ ഓടിയില്ല.
ശബരിമലയ്ക്കുള്ള ബസ്സുകള്‍ കുഴപ്പമില്ലാതെ ഓടി. കടകള്‍ അടഞ്ഞ് കിടന്നു. രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഓടുന്നുണ്ട്. ന്യൂസ് പ്രിന്റ് ഫാക്ടറി സ്വകാര്യവല്കരണ വിരുദ്ധ സമര സമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications