കുഞ്ഞാലിക്കുട്ടി-സോണിയ ചര്‍ച്ച തുടങ്ങി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച തുടങ്ങി.
ഹൈക്കമാന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 19 വെള്ളിയാഴ്ച ദില്ലിയിലെത്തിയ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നില്ല. സോണിയയുമായി നടത്തുന്ന ചര്‍ച്ചയില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച മുസ്ലിം ലീഗിന്റെ നിലപാട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കും.
വെള്ളിയാഴ്ച മന്ത്രി കെ. എം. മാണി ഹൈക്കമാന്റ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മാണി ഹൈക്കമാന്റ് നേതാക്കളെ കണ്ടത്.












Click it and Unblock the Notifications