Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് വാര്‍ത്ത മാണി നിഷേധിച്ചു

ദില്ലി: ടിവി ചാനലായ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വാര്‍ത്തയ്ക്കെതിരെ മന്ത്രി മാണി. കോണ്‍ഗ്രസ് നേതൃത്ത്വത്തോട് കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് മന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടുവെന്ന് ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് മാണിയെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. ഈ വാര്‍ത്ത മാണി നിഷേധിച്ചു.

ഒരു പടി കൂടി കടന്ന് മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ നിലവാരം പാലിയ്ക്കണമെന്നും മാണി നിര്‍ദ്ദേശിച്ചു. ഏഷ്യാനെറ്റ് ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത് ചില നിഷിദ്ധ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് മാണി പറയുന്നത്.

മുഖ്യമന്ത്രി എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്ന് കെ.എം. മാണി കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടുവെന്നാണ് ഏഷ്യാനെറ്റ് ഡിസംബര്‍ 19 വെള്ളിയാഴ്ച രാത്രിയില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയില്‍ പറഞ്ഞത്. ഇതിന് പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേരളകോണ്‍ഗ്രസി(എം)ലെയോ മുസ്ലിം ലീഗിലെയോ ഒരാളെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതൃത്ത്വത്തോട് ആവശ്യപ്പെടുന്നതിനായി മാണിതയ്യാറെടുക്കുകയാണെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതിന്റെ മുന്നോടിയായി മാണിയും കുഞ്ഞാലിക്കുട്ടിയും ദില്ലിയില്‍ രഹസ്യചര്‍ച്ച നടത്തിക്കൊണ്ടിരിയ്ക്കുന്നതായാണ് 19 വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് സംപ്രേക്ഷണം ചെയ്ത വാര്‍ത്തിയില്‍ ഏഷ്യാനെറ്റ് ലേഖകന്‍ അവകാശപ്പെട്ടത്.

എ.കെ. ആന്റണിയെ മാറ്റി പകരം മറ്റൊരു എ ഗ്രൂപ്പുകാരനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നുണ്ടത്രെ. പക്ഷെ മച്ചിപ്പശുവിനെ തൊഴുത്തുമാറ്റിക്കെട്ടയിതുകൊണ്ട് കാര്യമില്ലെന്ന് ഇതിനെക്കുറിച്ച് മാണി അവകാശപ്പെട്ടതായും ഏഷ്യാനെറ്റ് വാര്‍ത്തയില്‍ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം മാണി നിഷേധിച്ചിരിയ്ക്കുകയാണ്. ആന്റണിയെ മാറ്റി മറ്റൊരു എ ക്കാരനെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നത് ഐ വിഭാഗം എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കേരളാ കോണ്‍ഗ്രസിലേയൊ മുസ്ലിം ലീഗിലേയൊ ഉള്ള ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടാന്‍ മാണി ആലോചിയ്ക്കുന്നതെന്നായിരുന്നു വാര്‍ത്ത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+