കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഹാരത്തിന് നിര്‍ദേശം വച്ചിട്ടില്ല: മാണി

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹൈക്കമാന്റിന് മുന്നില്‍ നിര്‍ദേശങ്ങളൊന്നും വച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ. എം. മാണി വ്യക്തമാക്കി.

ഡിസംബര്‍ 20 ഞായറാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മാണി. കേരളത്തില്‍ നേതൃമാറ്റം വേണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല ദില്ലിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണ്. ഹൈക്കമാന്റ് ഉചിത തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷ. ഹൈക്കമാന്റ് എന്ത് തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കും.

അതേ സമയം കോണ്‍ഗ്രസിലെ പ്രതിസന്ധി നീട്ടുകൊണ്ടുപോവരുതെന്ന് ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുണ്ട്. എത്രയും വേഗം പ്രശ്നം പരിഹരിയ്ക്കണമെന്ന് ഹൈക്കമാന്റിനാേേട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X