2.40 ലക്ഷത്തിന്റെ വ്യാജമുദ്രപത്രം പിടിച്ചു
വൈക്കം: വൈക്കത്തിനടുത്ത് മുളക്കളം പഞ്ചായത്തിലെ ഒരു വീട്ടില്‍ നിന്ന് 2.40 ലക്ഷം രൂപുയുടെ വ്യാജമുദ്രപത്രങ്ങളും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് വ്യാജമുദ്രപത്രങ്ങള്‍ കണ്ടെടുക്കുന്നത്.
കാരിക്കോട് കാവുംകേരി മ്യാലില്‍ ജോണി (70)ന്റെ വീട്ടില്‍ നിന്നാണ് പൊലീസ് ഇവ പിടിച്ചെടുത്തത്. 20,000 രൂപ വിലവരുന്ന 12 വ്യാജ മുദ്രപത്രങ്ങളും കേരള സര്‍വകലാശാലയുടെ അഞ്ച് പൂരിപ്പിക്കാത്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും 20 സീലുകളുമാണ് കണ്ടെടുത്തത്.
സബ് രജിസ്ട്രാര്‍, സബ് ട്രഷറി, വെണ്ടര്‍ തുടങ്ങിയ സീലുകളും ആധാരം രജിസ്റര്‍ ചെയ്യുന്നതിന് വേണ്ട സീലുകളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. മുദ്രപത്രം ഉണ്ടാക്കുന്നതിനുള്ള കടലാസും കണ്ടെടുത്തു.
ജോണിനെ പൊലീസ് അറസ്റ് ചെയ്തു. ജോണിന്റെ മകന്‍ മാത്യൂസ് (30) ഒളിവിലാണ്. മാത്യൂസിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് വ്യാജമുദ്രപത്രങ്ങള്‍ കണ്ടെടുത്തത്.
ജോണിനെ ചോദ്യം ചെയ്തപ്പോള്‍ മകന്‍ മാത്യൂസാണ് ഇതിന് പിന്നിലെന്ന് അറിവായതായി പൊലീസ് പറഞ്ഞു. മുദ്രപത്രം ഉപയോഗിച്ച് വായ്പകളെടുത്തിട്ടുണ്ടോയെന്നും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ക്കൊക്കെയാണ് നല്‍കിയിരിക്കുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications