ലിബിയ ജൈവ-രാസായുധങ്ങള്‍ നശിപ്പിയ്ക്കും
വാഷിംഗ്ടണ്‍: ലിബിയയുടെ നേതാവ് കേണല്‍ ഗദ്ദാഫി യുഎസ്-ബ്രിട്ടന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു. രാജ്യത്തെ ജൈവ-രാസായുധങ്ങളും ദീര്‍ഘദൂര മിസ്സിലുകളും നശിപ്പിയ്ക്കാമെന്ന് കേണല്‍ ഗദ്ദാഫി വാക്ക് നല്കിയതായി ബ്രിട്ടന്റെ പ്രധാനമന്ത്രി ടോണി ബ്ലെയറും യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും പറഞ്ഞു.
അന്താരാഷ്ട്ര പരിശോധകസംഘത്തെ ലിബിയ സന്ദര്‍ശിക്കാന്‍ അനുവദിയ്ക്കാമെന്ന് കേണല്‍ ഗദ്ദാഫി ഉറപ്പ് നല്കി. അതിന് മുമ്പ് ലിബിയയുടെ കൈവശമുള്ള ആയുധപദ്ധതികളുടെ വിശദാംശങ്ങള്‍ കൈമാറും. കഴിഞ്ഞ ഒമ്പത് മാസമായി നടക്കുന്ന രഹസ്യചര്‍ച്ചകളെ തുടര്‍ന്നാണ് ഗദ്ദാഫി വഴങ്ങിയത്.
താന്‍ ഇക്കാര്യത്തില്‍ ബുദ്ധിപരവും ധീരവുമായ നിലപാടാണ് എടുത്തതെന്ന് കേണല്‍ ഗദ്ദാഫി ട്രിപ്പോളിയില്‍ പ്രസ്താവിച്ചു. ലോകത്തിന് പ്രചോദനമാകാന്‍ ലിബിയ സ്വന്തം താല്പര്യപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്ന് ലിബിയയുടെ വിദേശമന്ത്രി അബ്ദല്‍ റഹ്മാന്‍ ഷാല്‍ക്വം പറഞ്ഞു. ആഫ്രിക്കയിലും മധ്യേഷ്യയിലും സ്ഥിരതയുടെ കേന്ദ്രമായി ലിബിയ മാറുമെന്നും ഗദ്ദാഫി വ്യക്തമാക്കി.












Click it and Unblock the Notifications