പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിവച്ചു
ദില്ലി: പാര്‍ട്ടിയില്‍ പുന:സംഘടനയ്ക്ക് വഴിയൊരുക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ എല്ലാ അംഗങ്ങളും ഡിസംബര്‍ 21 ഞായറാഴ്ച രാജിവച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം കണക്കിലെടുത്ത് പാര്‍ട്ടിയില്‍ പുന:സംഘടന നടത്തുന്നതിന് സോണിയാഗാന്ധിയ്ക്ക് അവസരമൊരുക്കാനായാണ് എല്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും രാജിവച്ചത്.
നിയമസഭാ തിരഞ്ഞടുപ്പുകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ പുന:സംഘടന വേണമെന്ന് നേരത്തെ പ്രവര്‍ത്തക സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
വെള്ളിയാഴ്ച അംബികാ സോണി, പ്രണബ് മുക്കര്‍ജി, പി. ആര്‍. ദാസ്മുന്‍ഷി തുടങ്ങിയവരുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി നടത്തിയ ചര്‍ച്ചയില്‍ രാജി സംബന്ധിച്ച് ധാരണയായിരുന്നു.












Click it and Unblock the Notifications