ഡിഎംകെ മന്ത്രിമാര്‍ രാജി നല്‍കി
ദില്ലി: ഡിഎംകെ മന്ത്രിമാരായ ടി. ആര്‍. ബാലുവും എ. രാജയും ഡിസംബര്‍ 21 ഞായറാഴ്ച പ്രധാനമന്ത്രി എ. ബി. വാജ്പേയിയ്ക്ക് രാജിക്കത്ത് നല്‍കി.
കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന് പ്രശ്നാധിഷ്ഠിത പിന്തുണ മാത്രം നല്‍കാനുള്ള ഡിഎംകെ നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഡിഎംകെ മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജി നല്‍കിയത്. എന്‍ഡിഎയുടെ യോഗത്തില്‍ ഇനി ഡിഎംകെ പങ്കെടുയ്ക്കില്ലെന്നും ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി വ്യക്തമാക്കിയിരുന്നു.
അതേ സമയം ഡിഎംകെ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിയ്ക്കുന്നത് ഭരണസഖ്യത്തിന്റെ ശേഷിയെ ബാധിയ്ക്കില്ലെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.
ഡിഎംകെ മന്ത്രിമാര്‍ രാജിവച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ പുന:സംഘടനയുണ്ടായേക്കും. പുന:സംഘടന നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എ. ബി. വാജ്പേയി സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications