കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുദേവിനെതിരെ സി ബി ഐ കേസ് രജിസ്റര്‍ ചെയ്തു

  • By Super
Google Oneindia Malayalam News

ദില്ലി: ക്യാമറയ്ക്ക് മുന്നില്‍ വച്ച് കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് സിഹ് ജൂദേവിനെതിരെ സി ബി ഐ ഡിസംബര്‍ 21 ഞായറാഴ്ച രജിസ്റര്‍ ചെയ്തു.

ജുദേവിന് പണം നല്‍കിയത് ആരാണെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ടെന്നും അറിവായിട്ടുണ്ട്. ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിലെ 17 സ്ഥലങ്ങളില്‍ വന്‍ അന്വേഷണമാണ് ജുദേവ് കേസില്‍ സി ബി ഐ നടത്തിയത്. ജുദേവിന്റെ പേഴ്സണല്‍ സെക്രട്ടറി നട്വര്‍ റട്ടേര, രാഹുല്‍ എന്ന ഭൂപീന്ദര്‍ പട്ടേല്‍, അരവിന്ദ് മഹാജന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പ്രധാനമായും അന്വേഷണം. ഇവര്‍ക്കെതിരെയും കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. ക്യാമറ സംവിധാനം നല്‍കിയവരെക്കുറിച്ചും അന്വേഷിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ജുദേവിനെ സി ബി ഐ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X