സ്ത്രീകള്‍ക്ക് മാത്രമായുള്ള മുസ്ലിം പള്ളി വരുന്നു
മധുര: സ്ത്രീകള്‍ക്ക് മാത്രമായുള്ള മുസ്ലിം പള്ളി തമിഴ്നാട്ടിലെ പുതുകോട്ട ജില്ലയില്‍ നിര്‍മിക്കും. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ആയിരിക്കും ഇത്.
സ്ത്രീകളുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ ചായ വുമന്‍സ് ഫെഡറേഷനാണ് പള്ളി നിര്‍മിക്കാന്‍ മുന്‍കൈയെടുക്കുന്നത്. 15 ലക്ഷം രൂപയാണ് പള്ളി നിര്‍മിക്കുന്നതിനുള്ള ചെലവ്.
പള്ളിയ്ക്ക് പുറമെ ഫെഡറേഷന്‍ മുസ്ലിം സ്ത്രീകള്‍ക്ക് മതപഠനം നടത്തുന്നതിനായി ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.












Click it and Unblock the Notifications