രാജിവച്ച് മത്സരിക്കാന്‍ ഐ ഗ്രൂപ്പ് നീക്കം
തിരുവനന്തപുരം: ഹൈക്കമാന്റ് തങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ എംഎല്‍എമാര്‍ രാജിവച്ച് വീണ്ടും ജനവിധി തേടാന്‍ ഐ ഗ്രൂപ്പ് നീക്കം.
ഡിസംബര്‍ 20 ശനിയാഴ്ച ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിലാണ് കെ. കരുണാകരന്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ രാജിവയ്ക്കേണ്ടി വരുമെന്ന് സൂചന നല്‍കിയത്. നേതൃമാറ്റം നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ഉണ്ടാവുന്നില്ലെങ്കില്‍ ഇത്തരമൊരു നീക്കം നടത്തേണ്ടിവരുമെന്ന് കരുണാകരനും ചില നേതാക്കളും യോഗത്തില്‍ വ്യക്തമാക്കി.
ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ രാജിവച്ച് വീണ്ടും തങ്ങളുടെ മണ്ഡലങ്ങളില്‍ തന്നെ മത്സരിച് ജയിച്ച് ഹൈക്കമാന്റിനെ ശക്തി ബോധ്യപ്പെടുത്താനാണ് ഈ നീക്കം.
ഇത്തരമൊരു നടപടിയുണ്ടായാല്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് യോഗത്തില്‍ കരുണാകരന്‍ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ നടപടി ഒരിക്കലുമുണ്ടാവില്ല. എന്നാല്‍ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ എല്ലാവരും ഒന്നുചേര്‍ന്നു മുന്നോട്ടുപോവണം.
എല്ലാവരും അഭിപ്രായം പറയണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടുപ്പോള്‍ ലീഡര്‍ക്കൊപ്പം തന്നെ നില്‍ക്കുന്നുവെന്ന് എല്ലാവരും യോഗത്തില്‍ വ്യക്തമാക്കി.
നിയമസഭ ചേരുന്നതിന് മുമ്പ് ആന്റണി മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ദില്ലിയിലുള്ള സാവിത്രി ലക്ഷ്മണനും അസുഖം കാരണം ടി. യു. രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications