നിലപാടില്‍ മാറ്റമില്ല: കുഞ്ഞാലിക്കുട്ടി
ദില്ലി: കോണ്‍ഗ്രസിലെ ഐക്യം നിലനിര്‍ത്തി യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും കെ. എം. മാണിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു.
ഇരുവരും ഒറ്റക്കൊറ്റയ്ക്കാണ് സോണിയയെ കണ്ട് ചര്‍ച്ച നടത്തിയത്. പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി സോണിയയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശിഹാബ് തങ്ങളോടും ഇ. അഹമ്മദിനോടും കൂടിയാലോചിച്ചതിന് ശേഷമാണ് സോണിയയുമായി ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അഹമ്മദ് ഹൈക്കമാന്റിനെ അറിയിച്ച നിലപാട് തന്നെ കുഞ്ഞാലിക്കുട്ടിയും സോണിയയോട് ആവര്‍ത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
എ,ഐ വിഭാഗങ്ങളെ ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ഒരു പരിഹാര മാര്‍ഗം ഉണ്ടാവണമെന്നാണ് മാണി സോണിയയോട് ആവശ്യപ്പെട്ടതെന്ന് അറിയുന്നു.
മാണിയും കുഞ്ഞാലിക്കുട്ടിയും ഡിസംബര്‍ 21 ഞായറാഴ്ച കേരളത്തിലേക്ക് മടങ്ങും. മറ്റ് ഘടക കക്ഷികളുമായി ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനിച്ചിട്ടില്ല.












Click it and Unblock the Notifications