മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി സര്‍ക്കാര്‍ അനുമതി നല്‍കി.
പാലക്കാട്ടെ സേഫ് ഡെവലപ്മെന്റ് ആംഡ് ട്രസ്റ്, കൊച്ചിയിലെ ഗുരുദേവ ചാരിറ്റബ്ള്‍ ട്രസ്റ്, കോഴിക്കോട്ടെ റോയല്‍ മെഡിക്കല്‍ ട്രസ്റ് എന്നിവയ്ക്കാണ് അനുമതി. ഇവയ്ക്ക് സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കി.
ഇവ അപേക്ഷാഫീസായി 50000 രൂപയും പ്രോസസിങ്ങ് ഫീസായി അഞ്ച് ലക്ഷം രൂപയും സര്‍ക്കാരില്‍ അടയ്ക്കണം. പ്രവേശന പരീക്ഷാ കമ്മിഷണര്‍ നല്‍കുന്ന ലിസ്റില്‍ നിന്ന് 50 ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നല്‍കണമെന്ന നിബന്ധനയുമുണ്ട്.












Click it and Unblock the Notifications