Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃക്ക മാറ്റിവയ്ക്കാന്‍ അന്യസംസ്ഥാനങ്ങളിലേക്ക്

കൊച്ചി: വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള ചട്ടങ്ങളും നിയന്ത്രങ്ങളും കേരളത്തില്‍ കര്‍ശനമാക്കിയതു കാരണം രോഗികള്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അന്യസംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നു.

കഴിഞ്ഞ വര്‍ഷം 250ല്‍ ഏറെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് കേരളത്തില്‍ നടന്നത്. എന്നാല്‍ ഈ വര്‍ഷം ശസ്ത്രക്രിയകളുടെ എണ്ണം ഏറെ കുറഞ്ഞു. 1999ലും 2000-01ലും കോഴിക്കോട്ടെ ആശുപത്രികളില്‍ മാത്രം 591 വൃക്ക മാറ്റിവയ്ക്കലുകള്‍ നടന്നിരുന്നു.

അവയവം മാറ്റിവയ്ക്കല്‍ നിയമം, 1955 അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഓഥറൈസേഷന്‍ കമ്മിറ്റി ഇതുവരെ ഏഴ് അവയവം മാറ്റിവയ്ക്കലുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയതെന്ന് കമ്മിറ്റിയിലെ മെമ്പര്‍ സെക്രട്ടറിയും കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രൊഫസറുമായ ഡോ. ഷേര്‍ലി വാസു പറഞ്ഞു.

അതേ സമയം അന്യസംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ രോഗികളില്‍ പലര്‍ക്കും പിന്നീട് ശാരീരിക വൈഷമ്യം അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ആറ് മാസം മുമ്പ് കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ വച്ച് വൃക്ക മാറ്റിവച്ച ഒരു രോഗി, ശരീരം വൃക്ക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ ഡയലാസിസിന് വിധേയമാവുകയാണ്.

കേരളത്തെ അപേക്ഷിച്ച് അന്യസംസ്ഥാനങ്ങളില്‍ വൃക്ക മാറ്റിവയ്ക്കലിന് ചെലവ് കൂടുതലാണ്. കേരളത്തില്‍ ചെലവ് രണ്ട് ലക്ഷം രൂപ വരെയാവുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ ഇത് മൂന്ന് ലക്ഷം രൂപ വരെയാവുന്നു.

ചെലവ് കൂടുതലാണെങ്കിലും ശസ്ത്രക്രിയ നടത്തുക അന്യസംസ്ഥാനങ്ങളില്‍ എളുപ്പമാണ്. മാത്രവുമല്ലമലയാളി, ഹിന്ദു, മുസ്ലിം വൃക്കകളും തമിഴ്നാട്ടില്‍ ലഭ്യമാണ്. പല രോഗികള്‍ക്കും മറ്റ് ജാതിയില്‍ നിന്നും മതത്തില്‍ നിന്നും സംസ്ഥാനത്തില്‍ നിന്നും ഉള്ളവരുടെ അവയവം സ്വീകരിയ്ക്കുക വലിയ വിഷമമാണ്. അതുകൊണ്ടാണ് മലയാളി, ഹിന്ദു മുസ്ലിം വൃക്കകള്‍ക്കും മറ്റും പ്രാധാന്യം കൂടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+