നിയമസഭാ സമ്മേളനത്തിന് മുമ്പ് നടപടി: വക്കം
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് ഹൈക്കമാന്റിന്റെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.
കേരളത്തിലെ പ്രശ്നത്തില്‍ ഈ മാസം തന്നെ ഹൈകമാന്റ് വേണ്ടത് ചെയ്യുമെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിയ്ക്കെതിരായി ദില്ലിയില്‍ നടത്തുന്ന പ്രചാരണം വിലപോയില്ലെന്നാണ് തനിക്കനുഭവപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 21 ഞായറാഴ്ച ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ വക്കം പുരുഷോത്തമന്‍ വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാവണമെന്ന് വക്കം പുരുഷോത്തമന്‍ ദില്ലിയില്‍ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications