Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐസിസി ഭാരവാഹികളുടെ രാജി നിരസിച്ചു

ദില്ലി: കോണ്‍ഗ്രസിലെ പുന:സംഘടനയ്ക്ക് വഴിയൊരുക്കുന്നതിനായി എഐസിസി ഭാരവാഹികള്‍ നല്‍കിയ രാജി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി നിരസിച്ചു.

അഹമ്മദ് പട്ടേല്‍, അംബികാ സോണി, കമല്‍നാഥ്, വയലാര്‍ രവി, ആര്‍. കെ. ധവാന്‍, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, നവല്‍ കിഷോര്‍ ശര്‍മ, മുകുള്‍ വാസ്നിക് എന്നീ എഐസിസി ജനറല്‍ സെക്രട്ടറിമാരും ട്രഷറര്‍ മോത്തിലാല്‍ വോറയും 26 സെക്രട്ടറിമാരുമാണ് ഡിസംബര്‍ 21 ഞായറാഴ്ച രാജിവച്ചത്. എന്നാല്‍ ഭാരവാഹികളുടെ രാജി നിരസിച്ച സോണിയ അവരോട് തത്സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടു.

അതിനിടെ എഐസിസി ഭാരവാഹികളോടൊപ്പം പ്രവര്‍ത്തക സമിതി അംഗങ്ങളും രാജിവച്ചതായി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ രാജിയുടെ കാര്യം അറിയില്ലെന്നും ഹൈക്കമാന്റില്‍ നിന്നും നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പ്രവര്‍ത്തക സമിതി അംഗമായ എ. കെ. ആന്റണി അറിയിച്ചത്.

അതേ സമയം സ്വതന്ത്രചുമതലയുള്ള എഐസിസി സെക്രട്ടറി രമേശ് ചെന്നിത്തലയും മറ്റ് ഭാരവാഹികള്‍ക്കൊപ്പം രാജിവച്ചു. ഹൈക്കമാന്റില്‍ നിന്ന് ഇതുസംബന്ധിച്ച സൂചന ലഭിച്ചിരുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കി.

ജനറല്‍ സെക്രട്ടറിമാര്‍ രാജി നല്‍കി ഏതാണ്ട് 12 മണിക്കൂറിന് ശേഷമാണ് രാജി നിരസിയ്ക്കുന്നതായി സോണിയ അറിയിച്ചത്. ഭാരവാഹികള്‍ സ്വമേധയാ രാജി നല്‍കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എഐസിസിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും പുന:സംഘടിപ്പിക്കാന്‍ സോണിയാഗാന്ധ തീരുമാനിച്ചിരുന്നു.

രാജി നിരസിക്കുന്നുവെന്നും രാജി വേണ്ട സമയത്ത് ആവശ്യം പോലെ പരിഗണിക്കുമെന്നുമാണ്പാര്‍ട്ടി വക്താവ് ആനന്ദ് ശര്‍മയുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. പുന:സംഘടനയ്ക്കായുള്ള നീക്കങ്ങള്‍ ഭാവിയിലുണ്ടാവുമെന്നാണ് ഇതുനല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+