വീരപ്പന്‍ വേട്ടയ്ക്ക് വിരമിച്ച സൈനികരും
ബാംഗ്ലൂര്‍: കാട്ടുകള്ളന്‍ വീരപ്പനെ പിടിയ്ക്കുന്നതിനായുള്ള ദൗത്യത്തിന് വനയുദ്ധത്തില്‍ വിദഗ്ധരായ വിരമിച്ച സൈനികരുടെ സഹായം തേടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അറിയിച്ചു.
മറാത്ത ലൈറ്റ് റെജിമെന്റില്‍ ഉണ്ടായിരുന്നവരും വടക്ക് കിഴക്കന്‍ മേഖലയിലെ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്തിട്ടുള്ളവരുമായ ശാരീരികശേഷിയുള്ള വിരമിച്ച സൈനികരെ വീരപ്പന്‍ വേട്ടയ്ക്കായി നിയമിക്കുന്നതിന് ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൃഷ്ണ പറഞ്ഞു. വീരപ്പനെ പിടിക്കാനുള്ള ശ്രമം നടത്തുന്ന പ്രത്യേക ദൗത്യ സേനയെ സഹായിക്കാന്‍ ഇവരെ നിയോഗിക്കും.
പ്രത്യേക ദൗത്യ സേന വളഞ്ഞ വീരപ്പനും കൂട്ടാളികളും വനത്തില്‍ കുടുങ്ങിയിരിക്കുകയാണ്. വീരപ്പനെ പിടിക്കുന്നതിന് സമയപരിധിയൊന്നും നിശ്ചയിട്ടില്ലെന്നും അത്തരം പ്രഖ്യാപനങ്ങളൊക്കെ നേരത്തെ പരാജയപ്പെട്ടിട്ടുണ്ടെന്നും കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications