കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് എംപ്ലോയീസ് ട്രസ്റ് വിപുലീകരിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: രണ്ട് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എട്ട് ലക്ഷത്തിലേറെ ജീവനക്കാര്‍ തങ്ങളുടെ ട്രസ്റില്‍ രജിസ്റര്‍ ചെയ്യുകയാണ് ലക്ഷ്യമെന്ന് ഗള്‍ഫ് എംപ്ലോയീസ് ചാരിറ്റബ്ള്‍ ട്രസ്റ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്ക് 600 രൂപ നല്‍കിയാല്‍ ട്രസ്റില്‍ അംഗമാവാം. അംഗത്വമെടുക്കുന്നതോടെ ഇവര്‍ 30,000 രൂപയുടെ പിയര്‍ലെസ് പോളിസിയ്ക്ക് അര്‍ഹരാവും.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരുടെയും ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ടവരുടെയും സുരക്ഷയ്ക്കായാണ് ട്രസ്റ് ശ്രമിക്കുന്നത്. പിരിച്ചെടുക്കുന്ന പണം അതിനായി ഉപയോഗിക്കും. ട്രസ്റിന് സ്ഥിര വരുമാനം ഉണ്ടാക്കുന്നതിനായി വിനോദസഞ്ചാരം, നിര്‍മാണ പ്രവര്‍ത്തനം, കയറ്റുമതി എന്നീ മേഖലകളില്‍ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇപ്പോള്‍ ട്രസ്റിന് കോവളം ബീച്ച് റിസോര്‍ട്ട്, മുന്നാര്‍ ഹില്‍ റിസോര്‍ട്ട്, ദില്ലിയിലെ വൈറ്റ് ഹൗസ് കോണ്ടിനെന്റല്‍ എന്നീ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്.

വൃദ്ധസദനങ്ങളും അനാഥാലയങ്ങളും സ്കൂളുകളും ട്രസ്റിന് കീഴില്‍ തുടങ്ങുമെന്ന് രാജേന്ദ്രപ്രസാദ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X