നേതൃമാറ്റമില്ലെങ്കില്‍ കടുത്ത നടപടി: ഐ ഗ്രൂപ്പ്
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായി നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ രാജിവയ്ക്കുകയോ നിയമസഭയില്‍ ആന്റണിയ്ക്കെതിരെ വോട്ട് ചെയ്യുകയോ ചെയ്യുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഫിബ്രവരി 28ന് മുമ്പ് 14 ജില്ലകളിലും വര്‍ഗീയ വിരുദ്ധ റാലി നടത്താന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.
റാലികള്‍ ഐ ഗ്രൂപ്പിന്റെ ശക്തി പ്രകടനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. റാലികള്‍ക്ക് മുന്നോടിയായി ജനവരി 15ന് ജില്ലാതല നേതൃയോഗങ്ങള്‍ നടയ്ക്കും. തുടര്‍ന്ന് 140 നിയോജകമണ്ഡലങ്ങളിലും വര്‍ഗീയ വിരുദ്ധ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും.
ഡിസംബര്‍ 29ന് തിരുവനന്തപുരത്തു ചേരുന്ന നേതൃയോഗത്തില്‍ ഈ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കും.












Click it and Unblock the Notifications