ആര്‍സിസി മെഡിക്കല്‍ കോളജിനെതിരെ
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തിന്റെ വികസനം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍സിസി) തടയാന്‍ ശ്രമിയ്ക്കുകയാണെന്ന് കേരള ഗവര്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യചികിത്സ അനുവദിയ്ക്കുന്നതിന് തടസമുണ്ടാക്കാനാണ് ആര്‍സിസി ശ്രമിയ്ക്കുന്നത്. 1990ല്‍ ആര്‍സിസി സ്ഥാപിക്കുമ്പോള്‍ 18 കോടി വിലവരുന്ന ഉപകരണവും 5000 ചതുരശ്ര അടിയും താത്കാലിക അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് നല്‍കിയിരുന്നു. അവ തിരികെ നല്‍കണമെന്ന് 1996ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ആര്‍സിസി ഉത്തരവ് അനുസരിയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
ആര്‍സിസിയുടെ ഈ നിലപാട് മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടാവുകയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications