എല്‍ഡിഎഫിന് വീഴ്ച പറ്റി: ആര്‍എസ്പി
തിരുവനന്തപുരം: ബദല്‍ സര്‍ക്കാര്‍ രൂപീകരണനീക്കവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്പി അഖിലേന്ത്യാ സെക്രട്ടറി കെ. പങ്കജാക്ഷന്‍ പറഞ്ഞു.
രണ്ട് ദിവസത്തെ ആര്‍എസ്പി അഖിലേന്ത്യാ സമ്മേളനത്തിന് ശേഷം തിരിച്ചെത്തിയ പങ്കജാക്ഷന്‍ ഡിസംബര്‍ 22 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ബദല്‍ സര്‍ക്കാര്‍ രൂപീകരണനീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷം കഴിഞ്ഞ രണ്ടു മാസങ്ങളായി സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ശ്രദ്ധ മുഴുവനും ഇതില്‍ കേന്ദ്രീകരിച്ചത് കാരണം ഐക്യമുന്നണി സര്‍ക്കാരിനെതിരെയുള്ള മറ്റ് പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കുറഞ്ഞ് പോയി. സര്‍ക്കാരിനെ മറിച്ചിടുക എന്ന കാര്യം നടന്നതുമില്ല.












Click it and Unblock the Notifications