ഡയാന ഗര്‍ഭിണിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാരിസില്‍ കാറപകടത്തില്‍ മരിക്കുമ്പോള്‍ ഡയാന രാജകുമാരി ഗര്‍ഭിണിയായിരുന്നുവെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്റിപെന്റന്റ് റ്റുഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഡയാനയുടെ മരണം അപകട മരണം മാത്രമാമെന്നും ഡയാനയെ വധിക്കാന്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഡയാന മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാറപകടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ പൊലീസുദ്യോഗസ്ഥന്‍ കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
1997 ആഗസ്ത് 31ന് തന്റെ കാമുകനായ ദോദി അല്‍ഫെയ്ദിനോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍ പെട്ട് ഡയാന മരിച്ചത്.
ഡയാന ഗര്‍ഭിണിയാണെന്ന് ആദ്യം ആരോപിച്ചത് ദോദിയുടെ പിതാവും ബിസിനസുകാരനുമായ മുഹമ്മദ് അല്‍ ഫെയ്ദാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications