ജോലിയ്ക്കുള്ള അവകാശം മൗലികാവകാശമാക്കണം
ദില്ലി: ജോലി മൗലികാവകാശമാക്കണമെന്ന് സിപിഎം ഡിസംബര്‍ 23 ചൊവാഴ്ച ലോകസഭയില്‍ ആവശ്യപ്പെട്ടു.
തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കപട വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും സിപിഎം അഗം ബാസുദേവ് ആചാര്യ ലോക്സഭയില്‍ പറഞ്ഞു.
കര്‍ഷകരും തൊഴിലാളികളും ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ ജോലി മൗലികാവകാശമാക്കുകയാണ് വേണ്ടത്. മാരുതി ഉദ്യോഗ്, ബാല്‍കോ, അശോക് ഹോട്ടല്‍, ബാഗ്ലൂര്‍ എന്നിവയില്‍ ജീവനക്കാരെ വെട്ടിക്കുറച്ചതു ചൂണ്ടിക്കാട്ടി ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുന്നതിന് പകരം അവയുടെ ഉടമസ്ഥരുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അതേ സമയം ജനസംഖ്യാ വര്‍ധനവാണ് തൊഴിലില്ലായ്മയ്ക്ക് വഴിവയ്ക്കുന്നതെന്ന് ബിജെപി അംഗം യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications