ജനകീയാസൂത്രണ നേട്ടം പരിഗണിക്കും: കമ്മിഷന്‍
തിരുവനന്തപുരം: കേരളത്തിനുള്ള പദ്ധതി വിഹിതം അനുവദിക്കുമ്പോള്‍ വികേന്ദ്രീകൃത ആസൂത്രണത്തില്‍ സംസ്ഥാനമുണ്ടാക്കിയ നേട്ടങ്ങള്‍ കൂടി പരിഗണിക്കുമെന്ന് 12-ാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ സി. രംഗരാജന്‍ വ്യക്തമാക്കി.
ഡിസംബര്‍ 23 ചൊവാഴ്ച ജനകീയാസൂത്രണം സംബന്ധിച്ച വികസനത്തെ കുറിച്ച് നേരിട്ടറിയുന്നതിനായി വെങ്ങാനൂര്‍ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുമ്പോഴാണ് സി. രംഗരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജനകീയാസൂത്രണ പദ്ധതിക്ക് കീഴില്‍ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളുടെ റിപ്പോര്‍ട്ട് വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ രംഗരാജന് നല്‍കി.












Click it and Unblock the Notifications