ഹജ് വിമാന സര്‍വീസ് ബുധനാഴ്ച മുതല്‍
കോഴിക്കോട്: ഹജ് വിമാന സര്‍വീസുകള്‍ ഡിസംബര്‍ 24 ബുധനാഴ്ച ആരംഭിക്കും. എന്നും രാവിലെ 11 മണിയ്ക്ക് ഹജ് തീര്‍ഥാടകരുമായി കരിപ്പൂരില്‍ നിന്ന് വിമാനം ജിദ്ദയിലേക്ക് തിരിക്കും.
410 പേരെയാണ് ഓരോ ദിവസവും വിമാനത്തില്‍ കൊണ്ടുപോവുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള 124 പേര്‍ ഉള്‍പ്പെടെ 7782 പേരാണ് ഇത്തവണ ഹജ് കമ്മിറ്റിയ്ക്ക് കീഴിലായി കേരളത്തില്‍ നിന്ന് ഹജിന് പോവുന്നത്. ഇവരില്‍ 4088 പേര്‍ സ്ത്രീകളാണ്. ഇവര്‍ക്ക് പുറമെ സ്വകാര്യ ഏജന്‍സികള്‍ വഴി ഒട്ടേറെ പേര്‍ ഹജിന് പോവുന്നുണ്ട്.
ഹജിന് പോവുന്നവര്‍ തലേ ദിവസം വൈകീട്ട് മൂന്ന് മണിയ്ക്ക് ഹജ് ക്യാമ്പില്‍ എത്തണം. പിറ്റേന്ന് രാവിലെ ഏഴ് മണി മുതല്‍ പരിശോധന തുടങ്ങും.
ഹജ് ക്യാമ്പ് ഡിസംബര്‍ 23 ചൊവാഴ്ച വൈകീട്ട് 6.30ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹജ് ചുമതലയുള്ള മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.


Click it and Unblock the Notifications