മറ്റ് ഘടകകക്ഷി നേതാക്കളെയും ദില്ലിക്ക് വിളിച്ചു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് യുഡിഎഫിലെ എല്ലാ ഘടക കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ഹൈക്കമാന്റ് തീരുമാനിച്ചു.
മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം) നേതാക്കളുമായി ഹൈക്കമാന്റ് ചര്‍ച്ച നടത്തിയിരുന്നു. മറ്റ് ഘടക കക്ഷി നേതാക്കളെയാണ് ചര്‍ച്ചയ്ക്കായി ദില്ലിയിലേക്ക് വിളിച്ചിരിക്കുന്നത്.
മന്ത്രിമാരായ കെ. ആര്. ഗൗരിയമ്മ, ടി. എം. ജേക്കബ് എന്നിവരുമായി എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ടെലഫോണില്‍ ചര്‍ച്ച നടത്തി. മറ്റ് ഘടക കക്ഷി നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ആര്. ബാലകൃഷ്ണപിള്ള, ടി. എം. ജേക്കബ്, എ. വി. താമരാക്ഷന്‍, ജെ എസ് എസ് പ്രതിനിധി എ. എന്‍. രാജന് ബാബു എന്നിവര്‍ ഡിസംബര്‍ 28ന് ദില്ലിയിലേക്ക് പോവും. 31ന് ശേഷം മാത്രമേ തനിക്ക് ദില്ലിയിലെത്താനാവൂവെന്ന് എം. വി. രാഘവന് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയോഗിക്കപ്പെട്ട എഐസിസി മൂന്നംഗ സമിതിയിലെ അംഗങ്ങളായ പ്രണബ് മുക്കര്‍ജി, ആര്. കെ. ധവാന്, അഹമ്മദ് പട്ടേല്‍ എന്നിവരും അര്ജുന് സിഗും കഴിഞ്ഞ ദിവസം ദില്ലിയില്‍ യോഗം ചേര്‍ന്ന് കേരളത്തിലെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് യുഡിഎഫിലെ എല്ലാ ഘടക കക്ഷികളുമായും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications