ഡിസം. 27ന് കണ്ണൂരില്‍ എ ഗ്രൂപ്പ് റാലി
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ 119-ാം ജന്മദിനത്തോട് അനുബന്ധിച്ച് എ ഗ്രൂപ്പ് ഡിസംബര്‍ 27ന് കണ്ണൂരില്‍ റാലിയും പ്രകടനവും നടത്തും. പ്രകടനത്തില്‍ അരലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ എം. കെ. രാഘവന്‍, ജനറല്‍ കണ്‍വീനര് സതീശന്‍ പാച്ചേനി എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
27ന് വൈകീട്ട് മൂന്ന് മണിക്ക് സെന്റ് മൈക്കിള്‍സ് ഗ്രൗണ്ടില്‍ നിന്ന് പ്രകടനം ആരംഭിക്കും. കളക്ടേറ്റ് മൈതാനിയിലെ എം. ഒ. ഹ്യൂം നഗറില്‍ നടക്കുന്ന പൊതുസമ്മേളനം യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എം. എം. ഹസ്സന്‍, കെപിസിസി വൈസ് പ്രസിഡന്റ് എം. ഐ. ഷാനവാസ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍, കെ. സി. ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍, കെ. പി. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിക്കും.
കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട ദിനമായ ഡിസംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് ജവഹര്‍ ലൈബ്രറി ഹാളില്‍ സ്വാതന്ത്യ്രസമര സേനാനികളെയും കോണ്‍ഗ്രസ് നേതാക്കളെയും ആദരിക്കുന്ന ചടങ്ങ് നടക്കും. തുടര്‍ന്ന് കോണ്‍ഗ്രസ് ചരിത്ര സെമിനാര്‍ നടക്കും.
24ന് പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍ നിന്ന് കെപിസിസി സെക്രട്ടറി സതീശന്‍ പാച്ചേനി നയിക്കന്ന പതാക ജാഥ ആരംഭിക്കും.












Click it and Unblock the Notifications