പാത ഇരട്ടിപ്പിക്കല്‍ 2004-05ല്‍ പൂര്‍ത്തിയാവും
ദില്ലി: ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍ പാത ഇരട്ടിപ്പിക്കല്‍ 2004-05 ഓടെ പൂര്‍ത്തിയാവുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി നിതിഷ് കുമാര്‍ ലോക്സഭയില്‍ അറിയിച്ചു.
ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇറോഡ്-ഷൊര്‍ണൂര്‍-എറണാകുളം പാതയില്‍ വൈദ്യുതീകരണ ജോലി പൂര്‍ത്തിയായി. തിരുവനന്തപുരം വരെയുള്ള വൈദ്യുതീകരണ ജോലി 2004-2005 ഓടെ പൂര്‍ത്തിയാവും.
ഷൊര്‍ണൂര്‍-മംഗലാപുരം പാതയില്‍ 307 കിലോമീറ്ററില്‍ 211 കിലോമീറ്ററില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. 2003-04ല്‍ 30 കിലോമീറ്റര്‍ കൂടി ഇരട്ടിപ്പിക്കും.
ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള എറണാകുളം- കായംകുളം പാതകളുടെ ഇരട്ടിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. അങ്കമാലി-ശബരിമല, കോട്ടയം-എരുമേലി എന്നീ പുതിയ പാതകളുടെ ജോലി ആരംഭിച്ചു.












Click it and Unblock the Notifications