കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടേറിയറ്റ് വളപ്പിലെ മരം മുറിയ്ക്കുന്നതിനെതിരെ ഗ്രീന്‍സ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സമുച്ചയത്തിന്റെ വിപുലീകരണത്തിനായി സെക്രട്ടറിയേറ്റ് വളപ്പിലെ ഏറെ പഴക്കമുള്ള മഹാഗണി മുറിച്ചുമാറ്റുന്നതിനെതിരെ സെക്രട്ടറിയേറ്റിലെ പ്രകൃതിസ്നേഹികളും പരിസ്ഥിതി വാദികളും മുന്നോട്ടുവന്നു.

സെക്രട്ടറിയേറ്റ് കെട്ടിടത്തോളം പഴക്കമുള്ളതാണ് സെക്രട്ടറിയേറ്റിന്റെ തെക്ക്-കിഴക്കേ ഗേറ്റിനും കാന്റീനിനും അടുത്തായുള്ള മഹാഗണി മരം. ഒരു വലിയ അരയാലും ഇതിനടുത്തായുണ്ട്. സെക്രട്ടറിയേറ്റിലെ വൈദ്യുതി വിഭാഗത്തിന്റെ വിപുലീകരണത്തിനായാണ് മഹാഗണി മുറിച്ചു മാറ്റാന്‍ നീക്കം നടയ്ക്കുന്നത്.

സെക്രട്ടറിയേറ്റ് സമുച്ചയത്തിന് വേണ്ട ജനറേറ്ററും യുപിഎസും സ്ഥാപിക്കുന്നതിന് രണ്ടു നില കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടിയാണ് മഹാഗണി മുറിച്ചുമാറ്റുന്നത്. മരം മുറിച്ചുമാറ്റാതെ കെട്ടിടം നിര്‍മിക്കണമെന്നാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയായ ഗ്രീന്‍സ് ആവശ്യപ്പെടുന്നത്.

മരം മുറിയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് നിവേദം നല്‍കിയിട്ടുണ്ട്. നേരിയ ഇലകളുള്ള പ്രത്യേകതരം ഇനത്തില്‍ പെട്ടാതണ് സെക്രട്ടറിയേറ്റ് വളപ്പിലെ മഹാഗണി. ഈ ഇനത്തില്‍ പെടുന്ന മഹാഗണി നഗരത്തില്‍ വളരെ കുറച്ചു മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ഗ്രീന്‍സ് ചൂണ്ടിക്കാട്ടുന്നു.

അതേ സമയം കെട്ടിടം നിര്‍മിക്കുന്നതിനായി മരം മുറിച്ചുമാറ്റുന്നില്ലെന്നും മരത്തിന്റെ ഏതാനും ശാഖകള്‍ വെട്ടിക്കളയുക മാത്രമാണ് ചെയ്യുന്നതെന്നും വൈദ്യുതി വിഭാഗം ജീവനക്കാര്‍ പറയുന്നു. എന്നാല്‍ മരത്തിന്റെ ശാഖകള്‍ വെട്ടിക്കളയുന്നത് പിന്നീട് മരം മുറിച്ചുമാറ്റുന്നതിലാണ് കലാശിയ്ക്കുകയെന്ന് ഗ്രീന്‍സ് ചൂണ്ടിക്കാട്ടുന്നു. ഒരു ഭാഗത്തെ ശാഖകള്‍ വെട്ടിക്കളയുന്നതു മൂലം മരം ചെരിയാന്‍ സാധ്യതയുണ്ടെന്നും അപകടം ഒഴിവാക്കുന്നതിനായി ഒടുവില്‍ മരം മുറിക്കുന്നതിലാണ് സംഗതികള്‍ കലാശിക്കുകയെന്നും ഗ്രീന്‍സ് പറയുന്നു.

നേരത്തെ ഈ മരം മുറിയ്ക്കുന്നതിന് നീക്കമുണ്ടായപ്പോള്‍ അത് തടഞ്ഞത് റവന്യു സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു. എന്റെ ഐഎഎസ് ദിനങ്ങള്‍ എന്ന പുസ്തകത്തില്‍ മലയാറ്റൂര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

സെക്രട്ടറിയേറ്റ് വളപ്പില്‍ 35 വിവിധ ഇനങ്ങളില്‍ പെടുന്ന 84 മരങ്ങളാണുള്ളത്. ഇവയില്‍ പലതും അപൂര്‍വ ഇനങ്ങളില്‍ പെട്ടതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X