മമ്മൂട്ടിയുടെ മകള്‍ വിവാഹിതയായി
കൊച്ചി: ചലച്ചിത്രതാരം മമ്മൂട്ടിയുടെ മകള്‍ സുറുമി വിവാഹിതയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ റിട്ടയേഡ് ഉദ്യോഗസ്ഥനും ചെന്നൈ സ്വദേശിയുമായ വാഹിദ് അഹമ്മദ് സെയിദിന്റെ മകന്‍ ഡോ. റെഹാനാണ് വരന്‍.
വിവാഹച്ചടങ്ങിലും തുടര്‍ന്ന് ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന സ്വീകരണത്തിലും രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഇമാം മുഹമ്മദ് റാഫി മൗലവിയുടെ കാര്‍മികത്വത്തിലാണ് വിവാഹം നടന്നത്.
ചലച്ചിത്രരംഗത്തെ പ്രമുഖരായ മോഹന്‍ലാല്‍, നെടുമുടി വേണു, ബാലചന്ദ്രമേനോന്‍, ബിജു മേനോന്‍, മാള അരവിന്ദന്‍, മുകേഷ്, ജയറാം, ജഗതി ശ്രീകുമാര്‍, സായികുമാര്‍, തിലകന്‍, മനോജ് കെ. ജയന്‍, മണിയന്‍പിള്ള രാജു, കവിയൂര്‍ പൊന്നമ്മ, ജ്യോതിര്‍മയി, തമിഴ്താരങ്ങളായ വിജയ്, അജിത്ത് തുടങ്ങിയവര്‍ വധൂവരന്‍മാര്‍ക്ക് മംഗളം നേര്‍ന്നു.
കെ. കരുണാകരന്‍, പിണറായി വിജയന്‍, സി. കെ. പത്മനാഭന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം. എ. ബേബി, ഉമ്മന്‍ചാണ്ടി, പത്മജ വേണുഗോപാല്‍, സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, മന്ത്രിമാരായ എം. എം. ഹസ്സന്‍, എം. കെ. മുനീര്‍, കെഎഫ്ഡിസി ചെയര്‍മാന്‍ പി. വി. ഗംഗാധരന്‍, ഗള്‍ഫാര്‍ മുഹമ്മദലി, ക്യാപ്റ്റന്‍ കൃഷ്ണന്‍നായരും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications