ശില്പശാലയ്ക്കെതിരെ മുസ്ലിം സംഘടനകള്‍
കോഴിക്കോട്: യുഎസ് കോണ്‍സുലേറ്റ് ഇസ്ലാമും സ്ത്രീവാദവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാലയ്ക്കെതിരെ മുസ്ലിം തീവ്രവാദ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി.
എന്‍ഡിഎഫ് നേതാവ് പി. കോയ ശില്പശാലയില്‍ പങ്കെടുത്ത് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുമ്പോഴാണ് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ യുഎസ് സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചത്. കാന്തപുരം വിഭാഗത്തിന്റെ സുന്നി സ്റുഡന്റ്സ് ഫെഡറേഷനും ശില്പശാലയ്ക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാനെത്തിയിരുന്നു. അതേ സമയം കാന്തപുരം വിഭാഗത്തിന്റെ രിസാല എന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായ പ്രൊഫ. മുഹമ്മദ് ശില്പശാലയില്‍ പങ്കെടുത്തു.
മുസ്ലിം തീവ്രവാദ സംഘടനകളുടെ ഇരട്ടത്താപ്പാണ് ഇവിടെ കണ്ടതെന്ന് ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ പലര്‍ക്കും അഭിപ്രായമുണ്ടായിരുന്നു. അലിഗഡ് മുസ്ലിം സര്‍വകലാശാലയടക്കം നിരവധി സ്ഥലങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുള്ള തനിയ്ക്ക് എവിടെയും പ്രതിഷേധം നേരിടേണ്ടി വന്നിട്ടില്ലെന്ന് ശില്പശാലയില്‍ സംസാരിച്ച പ്രൊഫ. മാര്‍ഗോ ഭദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications