കശ്മീര്‍: നയത്തില്‍ മാറ്റമില്ലെന്ന് മുഷാറഫ്
ഇസ്ലാമബാദ്: പാകിസ്ഥാന്റെ കാശ്മീര്‍ നയത്തില്‍ നിന്ന് പിന്നാക്കം പോവില്ലെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് കാശ്മീരി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കശ്മീര്‍ പ്രശ്നം തന്നെയായിരിക്കും ഇന്ത്യാ-പാക് ബന്ധത്തിലെ മുഖ്യപ്രശ്നമെന്ന് ക്ഷണപ്രകാരം എത്തിച്ചേര്‍ന്ന കശ്മീരി നേതാക്കളുടെ കൂട്ടായ്മയില്‍ ജനറല്‍ മുഷാറഫ് വ്യക്തമാക്കി.
കശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാന് ഒരു നയമുണ്ട്. കശ്മീരികള്‍ക്കുള്ള പിന്തുണ പാകിസ്ഥാന്‍ തുടരും. യുഎന്‍ പ്രമേയങ്ങളിലൂടെ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് താന്‍ കരുതുന്നതെന്ന് ജനറല്‍ മുസ്ലിം നേതാക്കളോട് പറഞ്ഞു.
പാക് അധീന കശ്മീരിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും, ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ പാക് അധീന കശ്മീര്‍ യൂണിറ്റിന്റെ നേതാക്കള്‍, പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി കുര്‍ഷിദ് മെഹ്മുദ് കസുരി തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.
കശ്മീരില്‍ അഭിപ്രായ വോട്ട് നടത്തണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോവാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടിന് ശേഷം ആദ്യമായാണ് മുഷറഫ് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നത്. തന്റെ അഭിമുഖം അതിന്റെ സന്ദര്‍ഭത്തോടു ചേര്‍ത്ത് വായിക്കണമെന്ന് ജനറല്‍ മുഷറഫ് പറഞ്ഞു.












Click it and Unblock the Notifications